Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Also Campaigning In Aranmula

Pathanamthitta

വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ ഹ​ർ​ഷീ​ന​യും ആ​റ​ന്മു​ള​യി​ലെ പ്ര​ചാ​ര​ണ​ത്തി​ൽ

പ​ത്ത​നം​തി​ട്ട: വ​യ​റ്റി​ൽ ക​ത്രി​ക മ​റ​ന്നു​വ​ച്ച ചി​കി​ത്സാ​പ്പി​ഴ​വി​നേ​ക്കാ​ൾ വ​ലു​താ​ണ്, ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടു തി​രി​ഞ്ഞു നോ​ക്കാ​തി​രു​ന്ന മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നി​ല​പാ​ട് സ​മ്മാ​നി​ച്ച മാ​ന​സി​ക വേ​ദ​ന​യെ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ കോ​ഴി​ക്കേ​ട് സ്വ​ദേ​ശി​നി കെ.​കെ. ഹ​ർ​ഷീ​ന.

പ​ത്ത​നം​തി​ട്ട​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബി​ൻ വ​ർ​ക്കി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഹ​ർ​ഷീ​ന.

താ​ൻ ഒ​രു അ​മ്മ​യാ​ണെ​ന്നും ഹ​ർ​ഷീ​ന അ​നു​ഭ​വി​ച്ച വേ​ദ​ന മ​റ്റൊ​രാ​ളും അ​നു​ഭ​വി​ക്കാ​ൻ ഇ​ട​യു​ണ്ടാ​ക്ക​രു​ത് എ​ന്നും പ​റ​ഞ്ഞ മ​ന്ത്രി പി​ന്നീ​ട് നാ​ല് വ​ർ​ഷ​വും തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. സ​മ​ര​പ​ന്ത​ലി​ൽ എ​ത്തി ത​ന്‍റെ നെ​റു​ക​യി​ൽ ഉ​മ്മ വ​ച്ചാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി അ​ന്ന് ത​നി​ക്കു വാ​ക്ക് ന​ൽ​കി​യ​ത്. ത​ന്‍റെ പ​ഠ​ന​വും ക​രി​യ​റും കു​ടും​ബ ജീ​വി​ത​വു​മെ​ല്ലാം ചി​കി​ത്സാ​പ്പി​ഴ​വ് മൂ​ലം ന​ശി​ച്ചു. ത​നി​ക്ക് രാ​ഷ്‌​ട്രീ​യ​മി​ല്ലെ​ന്നും താ​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന​യാ​ണ് ത​ന്‍റെ രാ​ഷ്‌​ട്രീ​യ​മെ​ന്നും ഹ​ർ​ഷീ​ന പ​റ​ഞ്ഞു.

താ​ൻ നീ​തി​ക്കാ​യി നാ​ലു വ​ർ​ഷ​മാ​യി ന​ട​ത്തി​വ​ന്ന സ​മ​ര​ത്തി​ൽ ഒ​രു സ​ഹോ​ദ​ര​നെ​പ്പോ​ലെ ഒ​പ്പം നി​ന്ന ആ​ളാ​ണ് അ​ബി​ൻ വ​ർ​ക്കി. സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന അ​ബി​ൻ വ​ർ​ക്കി​യേ​പ്പോ​ലെ​യു​ള്ള​വ​രാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളാ​യി വ​രേ​ണ്ട​തെ​ന്നും ഹ​ർ​ഷീ​ന അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വി​ച്ച് പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ വീ​ട്ട​മ്മ​യെ, വ​നി​ത​യാ​യ ആ​രാ​ഗ്യ​മ​ന്ത്രി അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബി​ൻ വ​ർ​ക്കി ആ​രോ​പി​ച്ചു. ത​രാ​നു​ള്ള​ത് ത​ന്നു എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​തു ത​ന്നെ ക​ള​വാ​ണ്.മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മ​ന​ച്ചാ​ൽ കൈ​യും കെ​ട്ടി നോ​ക്കി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

Latest News

Corehub Up